KANNUR NEWS

കണ്ണൂർ ന്യൂസ്‌

Friday, October 19, 2018

ചരമം : എം. കുഞ്ഞിരാമൻ, ചെറുകുന്ന്.


ചെറുകുന്ന് : ഒദയമ്മാടത്ത് എം. കുഞ്ഞിരാമൻ (76) നിര്യാതനായി. ഭാര്യ : ശാന്ത. മക്കൾ : ശ്രീജ, വിനോദ് (ദുബൈ). ജാമാതാക്കൾ : ശശി, ഷംന. സഹോദരങ്ങൾ : നാരായണി, പരേതരായ പാറു, ജാനകി, കല്യാണി. സംസ്കാരം ഞായറാഴ്ച രാവിലെ.

ശബരിമലയിൽ യുവതികളെ തടഞ്ഞ സംഭവത്തിൽ 200 ഓളം പേർക്കെതിരെ കേസ്


ശബരിമലയിൽ പ്രവേശിക്കാനെത്തിയ യുവതികളെ തടഞ്ഞ സംഭവത്തിൽ 200 ഓളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. മൂന്ന് കേസുകളാണ് സന്നിധാനം പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമ,മാദ്ധ്യമ പ്രവർത്തക കവിത എന്നിവരെ പൊലീസ് വേഷത്തിൽ സന്നിധാനത്തിലെത്തിക്കാനുള്ള ശ്രമം തടഞ്ഞവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിരോനാജ്ഞ ഉത്തരവ് ലംഘിച്ച് സംഘം ചേരുക, സുപ്രീംകോടതി ഉത്തരവനുസരവ് ലംഘിച്ച് ശബരിമലയിലേക്ക് പ്രവേശിക്കാനെത്തിയവര്‍ക്ക് മാര്‍ഗ തടസ്സമുണ്ടാക്കുക, പോലീസിന്റെ ഔദ്യോഗിക കുറ്റകൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക. എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മലയാളി യുവാവ് മരിച്ചു. ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മലയാളി യുവാവ് മരിച്ചു. തൃപ്രങ്ങോട് ആനപ്പടിയിലെ അമലത്ത് മണികണ്ഠന്‍- സുനിത ദമ്പതികളുടെ മകന്‍ ശ്യാംജിത് (23) ആണ് മരിച്ചത്.  ശ്യാംജിത്തിന് ജോലിക്കിടെയാണ് ഹൃദയാഘാതം ഉണ്ടായത്. സഹോദരങ്ങള്‍: ശരത്, നിഷാന്ത്. മൃതദേഹം ശനിയാഴ്ച രാവിലെ ആറു മണിയോടെ നാട്ടിലെത്തിക്കും.
അമൃതസറില്‍ ട്രെയിന്‍ ദുരന്തത്തില്‍ 60 മരണം. അമൃതസറില്‍ ട്രെയിന്‍ ദുരന്തത്തില്‍ 60 മരണം. ദസറ ആഘോഷത്തിനിടെ ചൌരബസാറിലാണ് സംഭവം. റെയില്‍വെ ട്രാക്കില്‍ ഉണ്ടായിരുന്നവര്‍ക്കിടയിലേക്കാണ് ട്രെയിന്‍ പാഞ്ഞുകയറിയത്. അന്‍പതിലധികം പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
കുട്ടികള്‍ ഉള്‍പ്പെടെ എഴുന്നൂറോളം പേരാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. ദസറ ആഘോഷത്തിനിടെ രാവണന്റെ കോലം കത്തിക്കല്‍ ചടങ്ങ് കാണാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. പടക്കത്തിന്റെ ശബ്ദം കാരണം ട്രെയിന്‍ വരുന്നത് ആളുകള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല.
രഹന ഫാത്തിമയുടെ ജോലി തെറിപ്പിക്കാന്‍ സൈബര്‍ പോരാളികള്‍; ബിഎസ്എന്‍എല്‍ പേജില്‍ തെറിയഭിഷേകം.


അയ്യപ്പനെ അധിക്ഷേപിച്ച, ഭക്തരെ അപമാനിച്ച രഹന ഫാത്തിമയെ ജോലിയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ബിഎസ്എൻഎൽ എറണാകുളം ഹെൽപ്ഡെസ്ക് എന്ന ഫെയ്സ്ബുക്ക് പേജിൽ പ്രതിഷേധക്കാരുടെ പൊങ്കാല. രഹനയെ പുറത്താക്കിയില്ലെങ്കിൽ ബിഎസ്എൻഎൽ ബഹിഷ്കരിക്കും എന്നാണ് ഭീഷണി.
ബിഎസ്എൻഎൽ അനുകൂല്യങ്ങൾ പരസ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന് ആണ്‌ കമന്റുകൾ വന്നു നിറഞ്ഞരിക്കുന്ന ത്.
ശബരിമല: നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി. 


പമ്പ: ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി. സംഘർഷം നിലനിൽക്കുന്നതാണ് നീട്ടാൻ കാരണം. തിങ്കളാഴ്ച നട അടയ്ക്കും.
ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, ശബരിമല എന്നീ നാലിടങ്ങളിലാണ് നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.കൂടാതെ പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നിയിടങ്ങളിൽ കൂടി നിരോധനാജ്ഞഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 12 മുതൽ വെള്ളിയാഴ്ചരാത്രി 12 വരെയായിരുന്നു കളക്ടർ പി.ബി നൂഹ് നിരോധനാജ്ഞനേരത്തെ പ്രഖ്യാപിച്ചത്.
ശബരിമല സ്ത്രീ പ്രവേശനം; നിലവിലെ സ്ഥിതിഗതികള്‍ സുപ്രിംകോടതിയെ അറിയിക്കും: തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട്.


പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിഗതികള്‍ സുപ്രിംകോടതിയെ അറിയിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. നിലവിലെ സാഹചര്യം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സുപ്രിംകോടതിയിലും, കേരള ഹൈക്കോടതിയിലും നല്‍കും. സുപ്രിംകോടതിയിലെ കേസില്‍ നിലവില്‍ ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി തന്നെ ഹാജരാകും. ദേവസ്വം ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പദ്മകുമാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഇക്കാര്യങ്ങളെല്ലാം അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലും നിലവിലെ സ്ഥിതിഗതികള്‍ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ മുഖേന ധരിപ്പിക്കും. ശബരിമല പൂങ്കാവനം സമാധാനത്തിന്റെ കേന്ദ്രമാണ്. അവിടം കലാപഭൂമിയാക്കാന്‍ ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നില്ല. വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനും ബോര്‍ഡ് ആഗ്രഹിക്കുന്നില്ലെന്ന് പദ്മകുമാര്‍ പറഞ്ഞു.


ശബരിമല: തലസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ; ഗവർണർ ഡിജിപിയെ വിളിപ്പിച്ചു.
തിരുവനന്തപുരം: രാവിലെ രണ്ട് സ്ത്രീകളെ സന്നിധാനത്തിനടുത്ത് നടപ്പന്തലിലെത്തിച്ചപ്പോഴുള്ള പ്രതിഷേധത്തിന്‍റെ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ തലസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ. ഗവർണർ ഡിജിപിയോട് തൽസ്ഥിതിയെക്കുറിച്ച് റിപ്പോർട്ട് തേടി. അടിയന്തരമായി രാജ്ഭവനിലേയ്ക്ക് വിളിപ്പിച്ചാണ് ഡിജിപി ലോക്നാഥ് ബെഹ്‍റയോട് തൽസ്ഥിതി സംബന്ധിച്ചുള്ള വിശദാംശങ്ങൾ തേടിയത്. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റ് നീണ്ടുനിന്നു.
ക്രമസമാധാനം പാലിയ്ക്കണമെന്ന് ഗവർണർ ഡിജിപിയ്ക്ക് നിർദേശം നൽകി. യുവതികളെ തിരിച്ചുകൊണ്ടുവരാൻ നിർദേശം കിട്ടിയെന്ന് ഡിജിപി ഗവർണറെ അറിയിച്ചു. അടുത്ത ഘട്ടത്തിൽ സ്വീകരിയ്ക്കുന്ന നടപടികൾ അറിയിക്കണമെന്ന് ഡിജിപിയോട് ഗവർണർ ആവശ്യപ്പെട്ടു.
ശബരിമല കയറാനെത്തിയ ലിബിക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് പോലീസ് കേസെടുത്തു.


പത്തനംതിട്ട: ശബരിമല കയറാന്‍ എത്തിയ ചേര്‍ത്തല സ്വദേശിനി സി.എസ് ലിബിക്കെതിരെ പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റംചുമത്തിയാണ് പത്തനംതിട്ട പോലീസ് കേസെടുത്തിരിക്കുന്നത്. ബി.ജെ.പിയുടെ പരാതിയിലാണ് കേസ്.
ദിലീപിന്റെ രാജി ചോദിച്ച് വാങ്ങിയെന്ന് മോഹന്‍ ലാല്‍.


കൊച്ചി: നടൻ ദീലീപ് എം.എം.എം.എയിൽ ഇപ്പോൾ ഇല്ലെന്ന് പ്രസിഡന്റ് മോഹൻലാൽ. ദീലീപിൽ നിന്ന് രാജി ചോദിച്ചു വാങ്ങുകയായിരുന്നു. രാജി സ്വീകരിച്ചതായും മോഹൻലാൽ പറഞ്ഞു. കൊച്ചിയിൽ ചേർന്ന എം.എം.എം.എ അവെയ്ലബിൾ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം ഭാരവാഹികൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. 
മലകയറാനെത്തിയ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയും മടങ്ങി.


പത്തനംതിട്ട: ശബരിമല കയറാനൊരുങ്ങി  അടിവാരത്തെത്തിയ മറ്റൊരു യുവതികൂടി മടങ്ങി.  കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റിയാണ് മല കയറാനെത്തി മടങ്ങിയത്‌. മലകയറാൻ ഒറ്റക്കാണ്‌ ഇവരെത്തിയത്‌.  വിശ്വാസിയാണെന്നും അയ്യപ്പനെ കാണണമെന്ന ആഗ്രഹത്താലാണ്‌ മലകയറുന്നതെന്നും അവർ പറഞ്ഞു.വിദ്യാരംഭ ദിനമായ ഇന്നുതന്നെ അയ്യപ്പനെ  കാണണമെന്നാണ്‌ ആഗ്രഹമെന്നും അവർ പറഞ്ഞു. 
തിരുവല്ലയിൽ സ്കൂട്ടറിൽ യാത്ര ചെയ്ത സഹോദരങ്ങൾ ലോറി കയറി മരിച്ചു.

തിരുവല്ല:  സ്കൂട്ടറിൽ യാത്ര ചെയ്ത സഹോദരങ്ങൾ ലോറി കയറി മരിച്ചു. എം സി റോഡിൽ തിരു വല്ലയ്ക്കും ചങ്ങനാശേരിക്കും ഇടയിൽ ഇഴിഞ്ഞില്ലത്താണ്‌ അപകടം.
കോട്ടയം ചിങ്ങവനം വട്ട തകിടിയിൽ വി.ടി ഏബ്രഹാമിന്റെ (സാബു ) മക്കളായ എൽദൊ ഏബ്രഹാം (27), എൽജോ ഏബ്രഹാം (25) എന്നിവരാണ് മരിച്ചത്.