സുരക്ഷപാഠങ്ങള്‍ പകര്‍ന്ന് ഐഒസി പ്ലാന്റില്‍ മോക്ഡ്രില്‍



രാസദുരന്തങ്ങളുണ്ടായാല്‍ നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ബോട്ടിലിങ് പ്ലാന്റിന് സമീപം മോക്ഡ്രില്‍ നടത്തി. എംഎഎച്ച് ഫാക്ടറികളുള്ള ജില്ലകളില്‍ ജില്ലാ ക്രൈസിസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് മോക്ഡ്രില്‍ നടത്തുന്നത്.
ജില്ലാ കലക്ടര്‍ ചെയര്‍മാനായ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഗ്രേഡ് വണ്‍ ഇന്‍സ്‌പെക്ടര്‍ മെമ്പര്‍ സെക്രട്ടറിയുമായിട്ടുള്ളതാണ് ജില്ലാ ക്രൈസിസ് ഗ്രൂപ്പ്. ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ വകുപ്പുകളുടെയും ജില്ലാതല ഓഫീസര്‍മാര്‍ അംഗങ്ങളാണ്.
ഡെപ്യൂട്ടി കലക്ടര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അബ്ദുല്‍ റഷീദ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ജോയന്റ് ഡയറക്ടര്‍ ടി ശിവന്‍, കെമിക്കല്‍ ഇന്‍സ്‌പെക്ടര്‍ ജി സുലോചന, തിരൂരങ്ങാടി തഹസില്‍ദാര്‍ പി ഷാജു, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ ജെ സലീം രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിലെ ആദ്യകാല ഗൈനക്കോളജിസ്ത് ഡോ. കെ.ടി മന്ദാകിനി നിര്യാതയായി.

31 വരെ അപേക്ഷിക്കാം