വെള്ളപ്പൊക്ക ദുരിതാശ്വാസം: കണ്ണൂർ മണ്ഡലത്തിലെ 19 റോഡുകൾക്ക് ഒരു കോടി

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശ പ്രകാരം 2018-19ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ  പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂർ നിയോജക മണ്ഡലത്തിലെ 19 റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ അനുവദിച്ച് സർക്കാർ ഭരണാനുമതി നൽകി. മുണ്ടേരി ഗ്രാമപഞ്ചായത്തിലെ പുതുയാണ്ടി പീടിക-ഏച്ചൂർ കോട്ടം റോഡ് (എട്ട് ലക്ഷം രൂപ), ഹാജി മൊട്ട-മാച്ചേരി റോഡ് (അഞ്ച് ലക്ഷം), കണ്ണൂർ കോർപറേഷനിലെ പഞ്ചായത്ത് കിണർ-പുറത്തീൽ റോഡ്, തട്ട്പറമ്പ് നാഗത്തടം റോഡ്, തഖ്‌വ പള്ളി സി.എച്ച്.എം സ്‌കൂൾ റോഡ് (ഏഴ് ലക്ഷം വീതം), അശോക ആശുപത്രി-സൂര്യ സിൽക്‌സ് ബി.എസ്.എൻഎൽ റോഡ്, പാതിരിപ്പറമ്പ് താഴെ മുണ്ടയാട് റോഡ്, നാക്കടി കുന്നുമ്പ്രം പുഴാതി അതിർത്തി റോഡ് (ആറ് ലക്ഷം വീതം), മാതൃഭൂമി-ആറ്റടപ്പ റോഡ്, താഴെ ചൊവ്വ തങ്കയക്കുന്ന്-കിഴക്കേകര കോളനി റോഡ്, അവേര-മുരടക്കിപാലം റോഡ്, കണ്ണോത്തുംചാൽ ഇ.എം.എസ് റോഡ്, മട്ടന്നൂർ റോഡ് എടച്ചൊവ്വ വയൽ റോഡ്, അമ്മാകുന്നത്ത് മാണിയാരത്ത് റോഡ്, ശ്രീനാരായണ ഗുരു ഷെൽട്ടർ ശിശുമന്ദിരം ടച്ച് റോഡ് (അഞ്ച് ലക്ഷം വീതം), ശ്രീനാരായണ സദനം ഒണ്ടേൻപറമ്പ് റോഡ് (നാല് ലക്ഷം), നൂഞ്ഞിൻകാവ് തിലാന്നൂർ സത്രം റോഡ്, മാച്ചേരി നുച്ചിലോട്ട് വയൽ റോഡ്, മാച്ചേരി നല്ലാഞ്ചി റോഡ് (മൂന്ന് ലക്ഷം വീതം) എന്നിവയ്ക്കാണ് ഭരണാനുമതിയായത്. കോർപറേഷനിലെയും മുണ്ടേരി പഞ്ചായത്തിലെയും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എക്‌സിക്യുട്ടീവ് എൻജിനീയർമാർക്കാണ് പുനരുദ്ധാരണ പ്രവൃത്തിയുടെ നിർമ്മാണ ചുമതല.

Comments

Popular posts from this blog

കണ്ണൂരിലെ ആദ്യകാല ഗൈനക്കോളജിസ്ത് ഡോ. കെ.ടി മന്ദാകിനി നിര്യാതയായി.

31 വരെ അപേക്ഷിക്കാം