പാലക്കയംതട്ട് ഫെസ്റ്റിന് വെള്ളിയാഴ്ച തുടക്കമാവും.


ഉത്തരമലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലക്കയംതട്ടില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന പാലക്കയം ഫെസ്റ്റിന് ഡിസംബര്‍ 28ന് തുടക്കമാവും. ക്രിസ്മസ്-പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഫെസ്റ്റ് 30 വരെ നീണ്ടുനില്‍ക്കും. എല്ലാ ദിവസവും വൈകിട്ട് ആറു മണിക്കാണ് പരിപാടികള്‍ തുടങ്ങുക.
ഇന്ന് വൈകിട്ട് കെ സി ജോസഫ് എംഎല്‍എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രസീത ചാലക്കുടിയുടെ നേതൃത്വത്തില്‍ പതി ഫോക്ക് അക്കാദമിയുടെ കലാവിരുന്ന് അരങ്ങേറും. നാളെ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് മുഖ്യാതിഥിയാവും. ഡിജെ ആന്‍ അവതരിപ്പിക്കുന്ന ഡിജെ നൈറ്റാണ് രണ്ടാംദിവസത്തെ പ്രധാന ആകര്‍ഷണം. അവസാന ദിവസമായ 30ന് പി കെ ശ്രീമതി ടീച്ചര്‍ എംപിയാണ് മുഖ്യാതിഥി. ചടങ്ങില്‍ മിമിക്രി കലാകാരന്‍ സുധി കലാഭവന്‍ അവതരിപ്പിക്കുന്ന വണ്‍ മാന്‍ ഷോ അരങ്ങേറും. പാലക്കയം തട്ടില്‍ ടിക്കറ്റെടുത്ത് കയറുന്ന എല്ലാവര്‍ക്കും സൗജന്യമായി കലാവിരുന്നുകള്‍ ആസ്വദിക്കാമെന്ന് സംഘാടകര്‍ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിലെ ആദ്യകാല ഗൈനക്കോളജിസ്ത് ഡോ. കെ.ടി മന്ദാകിനി നിര്യാതയായി.

31 വരെ അപേക്ഷിക്കാം