Posts

Showing posts from 2018

സത്യം പറഞ്ഞാല്‍ സംഘി ആകുമെങ്കില്‍ ഞാന്‍ സംഘി തന്നെ”: സെൻകുമാർ.

Image
സത്യം പറഞ്ഞാല്‍ സംഘി ആകുമെങ്കില്‍ ഞാന്‍ സംഘി തന്നെ”: സെൻകുമാർ.

എയർ ഇന്ത്യ എക്സ്‌പ്രസ് കണ്ണൂർ-മസ്‌കത്ത് സർവിസ് ഏപ്രിലിൽ ആരംഭിക്കും.

Image
എയർ ഇന്ത്യ എക്സ്‌പ്രസ് കണ്ണൂർ-മസ്‌കത്ത് സർവിസ് ഏപ്രിലിൽ ആരംഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവിസുകൾ മാത്രമാണുണ്ടാവുക. ഒമാനിൽനിന്ന് കേരളത്തിലേക്കുള്ള സർവിസുകൾ വർധിപ്പിക്കുമെന്നും ആഴ്ചയിൽ മൊത്തം സർവിസുകളുടെ എണ്ണം 26 ആക്കി ഉയർത്തുമെന്നും അധികൃതർ അറിയിച്ചു. 

കണ്ണൂരിലെ ആദ്യകാല ഗൈനക്കോളജിസ്ത് ഡോ. കെ.ടി മന്ദാകിനി നിര്യാതയായി.

Image
കണ്ണൂര്‍: കണ്ണൂരിലെ ആദ്യകാല  ഗൈനക്കോളജിസ്ത് ഡോ. കെ.ടി മന്ദാകിനി (83) നിര്യാതയായി. ശാന്തി പോളിക്ലിനിക്ക് എന്ന പേരില്‍ സ്വന്തം സ്ഥാപനം നടത്തിയിരുന്നു. അശോക ഹോസ്പിറ്റലിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭര്‍ത്താവ് പരേതനായ ഡോ. ത്യാഗരാജന്‍, മക്കള്‍ ഡോ.സലീല്‍, തനൂജ്, ഡോ ബിജു മരുമക്കള്‍ മീര സലിന്‍, ഡോ ഷീബ തനൂജ്, ഡോ.ബിന്ധു ബിജു, സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പയ്യാമ്പലത്ത്.

മുത്ത്വലാഖ് ബില്ല് ലോക്‌സഭ പാസാക്കി.

Image
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക് വിടണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം തള്ളി മുത്ത്വലാഖ് ബില്ല് ലോക്‌സഭ പാസാക്കി. ബില്ല് പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക് വിടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ്, എഐഎഡിഎംകെ കക്ഷികള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്നു നടന്ന വോട്ടെടുപ്പില്‍ 245 അംഗങ്ങളുടെ പിന്തുണയോടെയാണ് ബില്ല് പാസാക്കിയത്. കേരളത്തില്‍ നിന്നുള്ള അംഗം എന്‍ കെ പ്രേമചന്ദ്രനും അസദുദ്ദീന്‍ ഉവൈസിയും ഭേദഗതികള്‍ കൊണ്ടുവന്നെങ്കിലും അവ വോട്ടിനിട്ട് തള്ളി. ബില്ലിന്‍മേല്‍ മൂന്നു മണിക്കൂറോളമാണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയ്‌ക്കൊടുവില്‍ ബില്ല് ഭരണഘടനാ വിരുദ്ധവും മുസ്‌ലിം വ്യക്തിനിയമത്തിന് എതിരും വിവേചനപരവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

31 വരെ അപേക്ഷിക്കാം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2018-19 വർഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

സുരക്ഷപാഠങ്ങള്‍ പകര്‍ന്ന് ഐഒസി പ്ലാന്റില്‍ മോക്ഡ്രില്‍

രാസദുരന്തങ്ങളുണ്ടായാല്‍ നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ബോട്ടിലിങ് പ്ലാന്റിന് സമീപം മോക്ഡ്രില്‍ നടത്തി. എംഎഎച്ച് ഫാക്ടറികളുള്ള ജില്ലകളില്‍ ജില്ലാ ക്രൈസിസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് മോക്ഡ്രില്‍ നടത്തുന്നത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഗ്രേഡ് വണ്‍ ഇന്‍സ്‌പെക്ടര്‍ മെമ്പര്‍ സെക്രട്ടറിയുമായിട്ടുള്ളതാണ് ജില്ലാ ക്രൈസിസ് ഗ്രൂപ്പ്. ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ വകുപ്പുകളുടെയും ജില്ലാതല ഓഫീസര്‍മാര്‍ അംഗങ്ങളാണ്. ഡെപ്യൂട്ടി കലക്ടര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അബ്ദുല്‍ റഷീദ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ജോയന്റ് ഡയറക്ടര്‍ ടി ശിവന്‍, കെമിക്കല്‍ ഇന്‍സ്‌പെക്ടര്‍ ജി സുലോചന, തിരൂരങ്ങാടി തഹസില്‍ദാര്‍ പി ഷാജു, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ ജെ സലീം രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

വള്ളിക്കുന്ന് മണ്ഡലത്തിലെ രണ്ട് പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിന് മൂന്ന് കോടിയുടെ ഭരണാനുമതി

വള്ളിക്കുന്ന് മണ്ഡലത്തിലെ രണ്ട് പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിന് മൂന്ന് കോടിയുടെ ഭരണാനുമതി ലഭിച്ചതായി പി.അബ്ദുല്‍ ഹമീദ് എം എല്‍ എ അറിയിച്ചു . ഇടിമുഴിക്കല്‍-പുല്ലിപ്പറമ്പ്  റോഡ് രണ്ടാം റീച്ച്  റബ്ബറൈസ് ചെയ്ത് പുനരുദ്ധരിക്കുന്നതിന് ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം (1.75 കോടി) ,ചേളാരി - പരപ്പനങ്ങാടി റോഡ് ഒരു കോടി ഇരുപത്തിയഞ്ചു ലക്ഷം (1.25 കോടി) എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചത്.ഇതോടെ ഇടിമുഴിക്കല്‍- പുല്ലിപ്പറമ്പ് റോഡ്  3 കിലോമീറ്റര്‍ റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിനായി 2.75 കോടി യാണ് അനുവദിച്ചത്.

വെള്ളപ്പൊക്ക ദുരിതാശ്വാസം: കണ്ണൂർ മണ്ഡലത്തിലെ 19 റോഡുകൾക്ക് ഒരു കോടി

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശ പ്രകാരം 2018-19ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ  പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂർ നിയോജക മണ്ഡലത്തിലെ 19 റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ അനുവദിച്ച് സർക്കാർ ഭരണാനുമതി നൽകി. മുണ്ടേരി ഗ്രാമപഞ്ചായത്തിലെ പുതുയാണ്ടി പീടിക-ഏച്ചൂർ കോട്ടം റോഡ് (എട്ട് ലക്ഷം രൂപ), ഹാജി മൊട്ട-മാച്ചേരി റോഡ് (അഞ്ച് ലക്ഷം), കണ്ണൂർ കോർപറേഷനിലെ പഞ്ചായത്ത് കിണർ-പുറത്തീൽ റോഡ്, തട്ട്പറമ്പ് നാഗത്തടം റോഡ്, തഖ്‌വ പള്ളി സി.എച്ച്.എം സ്‌കൂൾ റോഡ് (ഏഴ് ലക്ഷം വീതം), അശോക ആശുപത്രി-സൂര്യ സിൽക്‌സ് ബി.എസ്.എൻഎൽ റോഡ്, പാതിരിപ്പറമ്പ് താഴെ മുണ്ടയാട് റോഡ്, നാക്കടി കുന്നുമ്പ്രം പുഴാതി അതിർത്തി റോഡ് (ആറ് ലക്ഷം വീതം), മാതൃഭൂമി-ആറ്റടപ്പ റോഡ്, താഴെ ചൊവ്വ തങ്കയക്കുന്ന്-കിഴക്കേകര കോളനി റോഡ്, അവേര-മുരടക്കിപാലം റോഡ്, കണ്ണോത്തുംചാൽ ഇ.എം.എസ് റോഡ്, മട്ടന്നൂർ റോഡ് എടച്ചൊവ്വ വയൽ റോഡ്, അമ്മാകുന്നത്ത് മാണിയാരത്ത് റോഡ്, ശ്രീനാരായണ ഗുരു ഷെൽട്ടർ ശിശുമന്ദിരം ടച്ച് റോഡ് (അഞ്ച് ലക്ഷം വീതം), ശ്രീനാരായണ സദനം ഒണ്ടേൻപറമ്പ് റോഡ് (നാല് ലക്ഷം), നൂഞ്ഞിൻകാവ് തിലാന്നൂർ സത്രം റോഡ്, മാച്ചേരി നുച്ചിലോട്ട് വയൽ റോഡ്

ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് നിയന്ത്രണം വരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നു. അമിതമായ വിലക്കിഴിവ് നല്‍കിയുള്ള വില്‍പനക്ക് തടയിടുന്ന രീതിയില്‍ നിയമഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. അടുത്ത വര്‍ഷം ഫെബ്രുവരി മുതല്‍ നിയമം നടപ്പിലാക്കും. ഇ കൊമേഴ്‌സ് മേഖലയിലെ വിദേശ നിക്ഷേപ ചട്ടത്തിലാണ് ഭേദഗതി. നിശ്ചിത പരിധിയില്‍ കൂടുതല്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കുക, ചില ഉപഭോക്താക്കള്‍ക്ക് മാത്രമായി ഡിസ്‌കൗണ്ട് നല്‍കല്‍ തുടങ്ങിയവക്കാണ് നിരോധനമേര്‍പ്പെടുത്തുക.

വെള്ളിയാഴ്ച കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ :

Image
വെള്ളിയാഴ്ച കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ : ■ ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധി: സൂര്യനഗർ, കെ വി ആർ, ചിറക്ക് താഴെ, ഡ്രീം വില്ല, കുറ്റിക്കകം വായനശാല, നടാൽ കള്ള് ഷാപ്പ്, ദേവകി ടിംബർ, നാറാണത്ത് പാലം ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും. ■ ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധി: മുഴപ്പാല, പാറപ്പുറം, ബംഗ്ലാവ്‌മെട്ട ഭാഗങ്ങളിൽ  രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. ■ വളപട്ടണം ഇലക്ട്രിക്കൽ സെക്ഷൻ പരിധി: കൊല്ലറത്തിക്കൽ, എ കെ ജി റോഡ്, പുഴാതി, വിവേകാനന്ദ റോഡ്,  ആശാരി കമ്പനി, കപ്പാലം, പയറ്റിയ കാവ് ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി  മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. 

പാലക്കയംതട്ട് ഫെസ്റ്റിന് വെള്ളിയാഴ്ച തുടക്കമാവും.

ഉത്തരമലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലക്കയംതട്ടില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന പാലക്കയം ഫെസ്റ്റിന് ഡിസംബര്‍ 28ന് തുടക്കമാവും. ക്രിസ്മസ്-പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഫെസ്റ്റ് 30 വരെ നീണ്ടുനില്‍ക്കും. എല്ലാ ദിവസവും വൈകിട്ട് ആറു മണിക്കാണ് പരിപാടികള്‍ തുടങ്ങുക. ഇന്ന് വൈകിട്ട് കെ സി ജോസഫ് എംഎല്‍എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രസീത ചാലക്കുടിയുടെ നേതൃത്വത്തില്‍ പതി ഫോക്ക് അക്കാദമിയുടെ കലാവിരുന്ന് അരങ്ങേറും. നാളെ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് മുഖ്യാതിഥിയാവും. ഡിജെ ആന്‍ അവതരിപ്പിക്കുന്ന ഡിജെ നൈറ്റാണ് രണ്ടാംദിവസത്തെ പ്രധാന ആകര്‍ഷണം. അവസാന ദിവസമായ 30ന് പി കെ ശ്രീമതി ടീച്ചര്‍ എംപിയാണ് മുഖ്യാതിഥി. ചടങ്ങില്‍ മിമിക്രി കലാകാരന്‍ സുധി കലാഭവന്‍ അവതരിപ്പിക്കുന്ന വണ്‍ മാന്‍ ഷോ അരങ്ങേറും. പാലക്കയം തട്ടില്‍ ടിക്കറ്റെടുത്ത് കയറുന്ന എല്ലാവര്‍ക്കും സൗജന്യമായി കലാവിരുന്നുകള്‍ ആസ്വദിക്കാമെന്ന് സംഘാടകര്‍ അറിയിച്ചു.